ഗുരുവായൂരില്‍ നിന്നുള്ളതും തിരുവനന്തപുരത്തേക്കുമുള്ളതുമായ എക്സ്പ്രസ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു
ഈ രണ്ട് ട്രെയിനുകള്‍ക്കും എറണാകുളം, ആലപ്പുഴ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാവില്ല. ദക്ഷിണ റെയില്‍വേ തന്നെ ഇക്കാര്യം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
തിരുവനന്തപുരം : ഗുരുവായൂരില്‍ നിന്നുള്ളതും തിരുവനന്തപുരത്തേക്കുമുള്ളതുമായ എക്സ്പ്രസ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു. രണ്ട് ട്രെയിനുകളാണ് അടുത്ത മാസം മുഴുവൻ വഴിതിരിച്ച് വിടുക.ഈ രണ്ട് ട്രെയിനുകള്‍ക്കും എറണാകുളം, ആലപ്പുഴ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാവില്ല. ദക്ഷിണ റെയില്‍വേ തന്നെ ഇക്കാര്യം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
tRootC1469263">ട്രെയിൻ നമ്ബർ 22207 ചെന്നൈ സെൻട്രലില്‍ നിന്നും തിരുവനന്തപുരം സെൻട്രലിലേക്കുള്ള എസി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് വഴിതിരിച്ചുവിടും. ഡിസംബർ 12, 19 തീയതികളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. ചെന്നൈ സെൻട്രലില്‍ നിന്ന് വൈകുന്നേരം നാല് മണിക്ക് സർവീസ് ആരംഭിക്കും. എറണാകുളം വഴി സർവീസ് നടത്തുന്ന ട്രെയിൻ ആലപ്പുഴ വഴിയാണ് തിരിച്ചുവിടുക. എറണാകുളം, ആലപ്പുഴ സ്റ്റേഷനുകള്‍ക്ക് പകരം കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു.
ട്രെയിൻ നമ്ബർ 16128 ഗുരുവായൂരില്‍ നിന്ന് ചെന്നൈ എഗ്മോർ വരെ സർവീസ് നടത്തുന്ന ട്രെയിനും ഇത്തരത്തില്‍ വഴിതിരിച്ചുവിടും. രാത്രി 11.15നാണ് സർവീസ്. ഡിസംബർ 10 മുതല്‍ 23 വരെ എല്ലാ ദിവസവും ട്രെയിൻ സർവീസ് നടത്തും. എറണാകുളം, ചേർത്തല, ആലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകള്‍ക്ക് പകരം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തുക.
ഈ മാസം 28ന് എറണാകുളം കളമശ്ശേരിയില്‍ ചരക്കുവണ്ടി താളം തെറ്റി അപകടമുണ്ടായിരുന്നു. ട്രെയിൻ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആളപായമില്ല. അപകടം റൂട്ടിലെ തീവണ്ടിഗതാഗതത്തെയും ഇത് ബാധിച്ചു. ഷണ്ടിങിനിടയില്‍ റെയില്പാലം അവസാനിക്കുന്ന ഭാഗത്തുള്ള ബാരിക്കേഡ് തകർത്ത ചരക്കുവണ്ടി വൈദ്യുത പോസ്റ്റില്‍ ഇടിച്ചു. ഇതോടെ ട്രാക്കില്‍ വൈദ്യുത തടസ്സം നേരിടുകയും ചെയ്തു.
.jpg)


