തെറ്റ് പറ്റി..! 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

Made a mistake..! District hospital admits to medical error in 9-year-old girl's hand amputation incident

ചികിത്സാ പിഴവുണ്ടായിട്ടുണ്ടെന്ന് ജില്ലാ ആശുപത്രി അധികൃതർ കത്തിൽ തുറന്നുപറഞ്ഞു.

പാലക്കാട് : ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച്  ജില്ലാ ആശുപത്രി. ചികിത്സാ പിഴവുണ്ടായിട്ടുണ്ടെന്ന് ജില്ലാ ആശുപത്രി അധികൃതർ കത്തിൽ തുറന്നുപറഞ്ഞു. സംഭവത്തിൽ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹാജരാകാൻ കുടുംബത്തിന് നോട്ടീസ് നൽകി. സർക്കാർ നിയോഗിച്ച വിദഗ്ധസംഘം ഇന്ന് കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തും.

tRootC1469263">

സെപ്റ്റംബർ 24ന് ആണ് സഹോദരന് ഒപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് കൈക്ക് പരിക്ക്‌  പറ്റുന്നത്. ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കയ്യിൽ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.

Tags