ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമാകാം

apply now
apply now

പാലക്കാട്: ജില്ലാ ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും വിവിധ വകുപ്പുകളുമായും നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന പ്രോഗ്രാമാണിത്.

tRootC1469263">


ആറു മാസമാണ് കാലാവധി. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. മൈക്രോസോഫ്റ്റ് വേഡ്, എക്‌സല്‍, പവര്‍പോയിന്റ് എന്നിവയില്‍ പ്രാവീണ്യം വേണം. നല്ല ആശയ വിനിമയ, വിശകലന ശേഷി ഉണ്ടായിരിക്കണം. എ.ഐ ടൂളുകളുടെയും ഡാറ്റ അനലിറ്റിക്സിന്റെയും അറിവ് അഭിഷണീയ യോഗ്യതയാണ്. പ്രായപരിധി: 20-32. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.


വിജയകരമായി ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയാല്‍ ജില്ലാ കളക്ടറില്‍ നിന്ന് ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ലഭിക്കും. താല്‍പര്യമുള്ളവര്‍ https://docs.google.com/forms/d/e/1FAIpQLSfnQnzxkTTYJkVThfKPewanImeuo9Bi-X6l0xgB5BpxUe-SVA/viewform?usp=header എന്ന ഗൂഗിള്‍ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്.

Tags