ദർശനത്തിനെത്തുന്ന ഭക്തർക്ക് ആശ്വാസം; കത്തുന്ന ചൂടിൽ ദാഹമകറ്റാൻ ഗുരുവായൂരിൽ സംഭാര വിതരണം

Relief for devotees visiting for darshan; Buttermilk distributed in Guruvayur to quench thirst in the scorching heat

തൃശൂര്‍: കത്തുന്ന ചൂടിന് ആശ്വാസമേകാൻ  ഗുരുവായൂരില്‍ സംഭാര വിതരണം ആരംഭിച്ചു.ദേവസ്വം ബോർഡിന്റെ  ആഭിമുഖ്യത്തിലാണ് സംഭാര വിതരണം നടത്തുന്നത്. ദിവസവും പതിനാല് കാന്‍ തൈര്  കൊണ്ടു തയ്യാറാക്കുന്ന സംഭാരമാണ് ഭക്തര്‍ക്ക് നല്‍കുന്നത്.

ക്ഷേത്രം കിഴക്കെ നടയിലും, തെക്കെ നടയിലും ഇതിനായി തുറന്ന തണ്ണീര്‍ പന്തലുകള്‍ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, എം യു ഷിനിജ എന്നിവര്‍ സന്നിഹിതരായി. ദേവസ്വം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം എന്‍ രാജീവ്, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര, മറ്റ് ഉദ്യോഗസ്ഥര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

അതേസമയം സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ റെക്കോര്‍ഡ് ചൂടെന്ന് വിലയിരുത്തൽ. പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 40.1°C താപനില ആണ് ഇന്നലെ ജില്ലയില്‍ രേഖപ്പെടുത്തിയത്. സാധാരണയേക്കാള്‍ 3.4 °C താപനില ആണിത്. കൊല്ലം ജില്ലയിലെ പുനലൂരിലും റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തുന്നത്. പുനലൂരില്‍ ഇന്നലെ രേഖപെടുത്തിയത് 39.8°C താപനിലയായിരുന്നു അനുഭവപ്പെട്ടത്. ചൂട് കൂടിയതോടെ 12 ജില്ലകളില്‍ ഇന്ന് താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 

Tags