യു.ഡി.എഫിലെ തർക്കങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റ്; അഭിപ്രായഭിന്നതകൾ രൂക്ഷമാണെന്ന വാർത്തകൾ തള്ളി, മാധ്യമങ്ങൾക്കെതിരെ കെ.സി. വേണുഗോപാൽ

Disputes in UDF are a storm in a teacup; KC Venugopal slams media, rejects reports of sharp differences

തിരുവനന്തപുരം: യു.ഡി.എഫിൽ അഭിപ്രായഭിന്നതകൾ രൂക്ഷമാണെന്ന വാർത്തകൾ തള്ളി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുന്നണിയിലുള്ളത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി സണ്ണി ജോസഫും കെ.എസ്.ഇ.ബി.യും ചേർന്ന് ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. യോഗത്തെക്കുറിച്ച് മുതിർന്ന നേതാവ് അടൂർ പ്രകാശ് നടത്തിയ പരസ്യ പ്രതികരണങ്ങളിൽ താൻ മറുപടി പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ എവിടെ എന്ത് പറയണമെന്ന് പാർട്ടിയുടെ കൃത്യമായ മാർഗനിർദേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതോടൊപ്പം വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. രാജ്യത്ത് വോട്ട് ചോർച്ചയ്‌ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ ജ്ഞാനേഷ് കുമാറിനെതിരെയും വലിയ പോരാട്ടം നടക്കുമ്പോൾ മാധ്യമങ്ങളുടെ ശ്രദ്ധ യു.ഡി.എഫിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങളിലാണെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.

Tags