തര്‍ക്കം ; ആലുവ മെട്രോ സ്റ്റേഷനില്‍ വച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

kochi metro
kochi metro

നീതുവിനെ ഉടന്‍ തന്നെ കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ആലുവ മെട്രോ സ്റ്റേഷനില്‍ വച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊച്ചി മെട്രോയുടെ ആലുവ മുട്ടം മെട്രോ സ്റ്റേഷനില്‍ ഇന്ന് രാത്രിയാണ് സംഭവം നടന്നത്. ചങ്ങമ്പുഴ നഗര്‍ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു അതിക്രമം.

tRootC1469263">

നീതുവിനെ ഉടന്‍ തന്നെ കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. യുവതി ഇവിടെ ചികിത്സയില്‍ കഴിയുകയാണ്. അതേസമയം കേസിലെ പ്രതി മഹേഷിനെ മെട്രോ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കത്തിലേക്ക് നയിച്ച കാരണം എന്തെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Tags