പാരിയത്തുകാവില്‍ തര്‍ക്ക പരിഹാരമായി ; സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം അംഗീകരിച്ചു

pariyathukavu

തര്‍ക്കഭൂമിയ്ക്കടുത്ത് തന്നെ വീട് വെച്ച് നല്‍കും. അഞ്ച് സെന്റ് വീതം ശങ്കരന്‍ നായരുടെ സ്ഥലത്ത് തന്നെ നല്‍കും.

പാരിയത്തുകാവില്‍ തര്‍ക്ക പരിഹാരമായി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം ഇരുകൂട്ടരും അംഗീകരിച്ചു. പാരിയത്തുകാവിലെ ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല. മലയിടംതുരുത്തിലെ തര്‍ക്കഭൂമിയ്ക്കടുത്ത് തന്നെ വീട് വെച്ച് നല്‍കും. അഞ്ച് സെന്റ് വീതം ശങ്കരന്‍ നായരുടെ സ്ഥലത്ത് തന്നെ നല്‍കും. അവിടെ സര്‍ക്കാര്‍ ഇവര്‍ക്ക് പുതിയ വീട് നിര്‍മ്മിച്ചുനല്‍കും. പുതിയ വീട് നിര്‍മ്മിക്കുന്നത് വരെ നിലവിലുളള വീട്ടില്‍ തന്നെ താമസിക്കാം. സമരക്കാര്‍ക്കെതിരെ എടുത്ത കേസുകളും പിന്‍വലിക്കാന്‍ തീരുമാനമായി.

ഹൈക്കോടതിയില്‍ തീരുമാനം അറിയിക്കും. ഒരു വര്‍ഷത്തിനകം വീടുപണി പൂര്‍ത്തിയാക്കും. പ്രശ്നപരിഹാരത്തിനായി ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കുകയാണെന്നും സമരം അവസാനിപ്പിച്ചെന്നും സമര സമിതി അറിയിച്ചു. കുടുംബങ്ങള്‍ക്ക് ആ ഭൂമിയില്‍ തന്നെ ജീവിക്കണം എന്ന ആവശ്യമാണ് സമരസമിതി പ്രധാനമായും ഉയര്‍ത്തിയതെന്നും അത് അംഗീകരിക്കപ്പെട്ടെന്നും സമരസമിതി വ്യക്തമാക്കി.

Tags