റീല്‍സ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയേഴ്സിന്റെ മര്‍ദനം
Updated: Feb 19, 2026, 12:33 IST
റീല്‍സ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.മർദ്ദനത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
മലപ്പുറം: പ്ലസ് വണ്‍ വിദ്യാർത്ഥികള്‍ക്ക് സീനിയേഴ്സിന്റെ മർദനം. നിലമ്പൂർ ഗവ. മാനവേദൻ സ്ക്കൂളിലാണ് സംഭവം. റീല്‍സ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.മർദ്ദനത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
പ്ലസ് വണ്‍, പ്ലസ്ടു വിദ്യാർത്ഥികള്‍ക്ക് പരീക്ഷയായിരുന്നു. പരീക്ഷയുടെ ഇടവേളയിലാണ് സംഭവം നടന്നത്. തങ്ങളെ പ്ലസ്ടു വിദ്യാർത്ഥികള്‍ മർദ്ദിക്കുകയായിരുന്നു എന്നാണ് പ്ലസ് വണ്‍ വിദ്യാർത്ഥികള്‍ പറയുന്നത്. ഒരു വിദ്യാർത്ഥിയുടെ മൂക്കിന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
tRootC1469263">.jpg)


