വണ്ടി പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം ; യുവതിയുടെ ഇരുകൈകളും വെട്ടിയ അമ്മാവനായി അന്വേഷണം

police

സഹോദരീപുത്രിയായ സിന്ധുവിനെയാണ് മണിക്കുട്ടന്‍ ആക്രമിച്ചത്.

കിളിമാനൂരില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവതിയുടെ ഇരുകൈകളിലും വെട്ടിയ അമ്മാവനെ പൊലീസ് തിരയുന്നു. മണിക്കുട്ടന്‍ എന്നയാളെയാണ് പൊലീസ് തിരയുന്നത്. സഹോദരീപുത്രിയായ സിന്ധുവിനെയാണ് മണിക്കുട്ടന്‍ ആക്രമിച്ചത്.

സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മണിക്കുട്ടന്‍ സിന്ധുവിനെ ആക്രമിക്കുന്ന നിലയിലെത്തിയത്. മകളെ ട്യൂഷന് വിട്ടശേഷം മടങ്ങിയെത്തിയ സിന്ധു മണിക്കുട്ടന്റെ വീടിനടുത്താണ് സ്‌കൂട്ടര്‍ വെച്ചത്. ഇതില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ വീടിനകത്തേക്ക് കയറിപ്പോയ മണിക്കുട്ടന്‍ വെട്ടുകത്തിയുമായി തിരിച്ചെത്തി സിന്ധുവിനെ വെട്ടുകയായിരുന്നു. സിന്ധുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

tRootC1469263">


നാട്ടുകാരും വീട്ടുകാരും സിന്ധുവിനെ ആദ്യം വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മണിക്കുട്ടന്റെ ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സിന്ധുവിന്റെ ഇരുകൈകള്‍ക്കും വെട്ടേറ്റത്.

Tags