കോഴിക്കോട് സമയക്രമത്തെച്ചൊല്ലി തര്‍ക്കം; നടുറോഡില്‍ ബസുകള്‍ കൂട്ടിയിടിപ്പിച്ചു
മുക്കം-അരീക്കോട് ഭാഗത്തേക്ക് സർവീസ് നടത്തുന്ന 'വടക്കേടൻ' എന്ന ബസിലെ ജീവനക്കാരും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകുന്ന 'ഹസ്ബി' ബസിലെ ജീവനക്കാരും തമ്മിലാണ് റോഡില്‍ വെച്ച് പരസ്യമായ തർക്കമുണ്ടായത്.
കോഴിക്കോട് : നഗരത്തില്‍ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ നടുറോഡില്‍ ബസുകള്‍ കൂട്ടിയിടിപ്പിച്ചു.കോട്ടൂളി സ്റ്റോപ്പില്‍ ബസുകള്‍ എത്തിയപ്പോഴായിരുന്നു സംഭവം.
മുക്കം-അരീക്കോട് ഭാഗത്തേക്ക് സർവീസ് നടത്തുന്ന 'വടക്കേടൻ' എന്ന ബസിലെ ജീവനക്കാരും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകുന്ന 'ഹസ്ബി' ബസിലെ ജീവനക്കാരും തമ്മിലാണ് റോഡില്‍ വെച്ച് പരസ്യമായ തർക്കമുണ്ടായത്.ഹസ്ബി ബസ് മനഃപൂർവ്വം പിന്നോട്ടെടുത്ത് തൊട്ടുപിന്നില്‍ നിർത്തിയിട്ടിരുന്ന വടക്കേടൻ ബസിലേക്ക് ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഈ സമയത്ത് ബസുകള്‍ക്കിടയില്‍ കുടുങ്ങിയ ഒരു ബൈക്ക് യാത്രക്കാരൻ അതിസാഹസികമായാണ് വൻ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. റോഡില്‍ വൻ അപകട ഭീഷണി ഉയർത്തിയിട്ടും സംഭവത്തില്‍ ഇതുവരെ പോലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
.jpg)

