മദ്യപിച്ചതുമായി ബന്ധപ്പെട്ട തർക്കം; വര്‍ക്ക്‌ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി
Updated: Jun 10, 2026, 10:34 IST
വേങ്ങ മാമ്പുഴമുക്കില്‍ ടൂവീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഷിബു. മദ്യപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കൊല്ലം: ശാസ്താംകോട്ട വേങ്ങയില്‍ വര്‍ക്ക്‌ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി. കോവൂര്‍ സ്വദേശി ഷിബു(40)വാണ് കൊല്ലപ്പെട്ടത്. വേങ്ങ മാമ്പുഴമുക്കില്‍ ടൂവീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഷിബു. മദ്യപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ പ്രദേശവാസിയായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിക്ക്അപ്പ് ഓട്ടോ ഡ്രൈവറായ പ്രതി ഉന്മേഷ് മുന്‍പും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
.jpg)

