കാര്‍ ഇടിച്ചതിനെച്ചൊല്ലി തര്‍ക്കം; അയ്യപ്പഭക്തര്‍ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി

police

തൂത്തുക്കുടി സ്വദേശികളായ തീര്‍ത്ഥാടകരാണ് പൊലീസില്‍ പരാതി നല്‍കിയത്.

കാര്‍ അപകടത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. തൂത്തുക്കുടി സ്വദേശികളായ തീര്‍ത്ഥാടകരാണ് പൊലീസില്‍ പരാതി നല്‍കിയത്. അയ്യപ്പഭക്തര്‍ക്ക് നിസ്സാര പരിക്കേറ്റു.

പത്തനംതിട്ട കോന്നി പൂവന്‍പാറയില്‍ ഇന്ന് രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന തിരുനെല്‍വേലി സ്വദേശികളായ അയ്യപ്പഭക്തര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലേക്ക് ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ സമീപത്തുണ്ടായ കടയിലെ ജീവനക്കാര്‍ അപകടം ചോദ്യം ചെയ്ത് തീര്‍ത്ഥാടകരെ മര്‍ദിച്ചു എന്നാണ് പരാതി.

tRootC1469263">

അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് നിഗമനം. തങ്ങളെ മര്‍ദിച്ചതില്‍ അയ്യപ്പഭക്തര്‍ കോന്നി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

Tags