പ്രായപരിധി സംബന്ധിച്ച് തര്‍ക്കം; കെ.എസ്.യു നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

ksu
ksu

കെ.എസ്.യു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. കെ.പി.സി.സി. ആസ്ഥാനത്ത് നേതാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പ്രായപരിധി കഴിഞ്ഞവരും വിവാഹം കഴിഞ്ഞവരും സംസ്ഥാന ഭാരവാഹികളായി തുടരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്

tRootC1469263">

കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമായ ശരത് ശൈലേശ്വരന്റ പ്രായം സംബന്ധിച്ച തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. എ, ഐ ഗ്രൂപ്പ് നേതാക്കള്‍ സംസ്ഥാന പ്രസിഡന്‍ഖ് അലോഷ്യസ് സേവ്യറിനെതിരെ വിമര്‍ശനമുയര്‍ത്തി. പ്രസിഡന്റിന് പിന്തുണയുമായി കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍ പക്ഷം കൂടെ എത്തിയതോടെയാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലെത്തിയത്.

നേരത്തെ സംസ്ഥാന കമ്മിറ്റിയിലെ വിവാഹിതരില്‍ ചിലര്‍ രാജിവച്ചിരുന്നു. സംസ്ഥാന കമ്മിറ്റി ചുമതല ഏറ്റെടുത്തിട്ടും പ്രശ്‌നപരിഹാരം ആവാത്തത് സംഘടനയ്ക്കുള്ളില്‍ വലിയ ചര്‍ച്ചയാവുകയാണ്.

Tags