'കാബിനറ്റ് യോഗത്തില്‍ തര്‍ക്കം';മുഖ്യമന്ത്രി ചർച്ചയില്ലാതെ തീരുമാനമെടുക്കുന്നുവെന്ന് മന്ത്രിമാർ
എപി അനില്‍കുമാറാണ് മുഖ്യമന്ത്രിക്കെതിരെ ആദ്യം രംഗത്തുവന്നത്. ഇതിന് പിന്നാലെ സണ്ണി ജോസഫും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ തർക്കം.പുതിയ പിഎസ്‌സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ടുവച്ചതോടെ മന്ത്രിമാര്‍ എതിര്‍പ്പുയര്‍ത്തുകയായിരുന്നു. എപി അനില്‍കുമാറാണ് മുഖ്യമന്ത്രിക്കെതിരെ ആദ്യം രംഗത്തുവന്നത്. ഇതിന് പിന്നാലെ സണ്ണി ജോസഫും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ചർച്ചയൊ അറിവോ ഇല്ലാതെയാണ് നിർദ്ദേശമെന്ന് സണ്ണി ജോസഫ് പറഞ്ഞു. തർക്കത്തിന് ശേഷം 5 PSC അംഗങ്ങളുടെ പട്ടിക അംഗീകരിച്ചു. RSPക്ക് പരിഗണന കിട്ടിയില്ലന്ന് ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി. എന്നാൽ ഉടൻ നിയമനം വേണ്ടതായതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ മറുപടി നൽകി. പി.എസ്.സിയിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ച നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.
ഇതിനിടെ ഇടപെട്ട കെ. മുരളീധരൻ, താനും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് വിശദീകരിച്ചതോടെ എതിർപ്പുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫും രംഗത്തെത്തി. കെ.പി.സി.സി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്ന് സണ്ണി ജോസഫ് വിമർശനമുയർത്തി. ചില കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം
.jpg)

