അനധികൃത സ്വത്ത് സമ്പാദനക്കേസ്: വി എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും
ശിവകുമാര്‍ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും ഡ്രൈവര്‍ അനധികൃത സമ്പാദനം നടത്തിയെന്നുമാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ വി എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. ശിവകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ശിവകുമാര്‍ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും ഡ്രൈവര്‍ അനധികൃത സമ്പാദനം നടത്തിയെന്നുമാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ശിവകുമാറിനെ കേസില്‍ നിന്ന് ഒഴിവാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തുലകള്‍ കോടതി സ്വീകരിക്കുമോ തള്ളുമോ എന്ന കാര്യത്തിലാണ് ആകാംക്ഷ.
ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ വിഎസ് ശിവകുമാര്‍ നേരിട്ടും ബിനാമികള്‍ വഴിയും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. എന്നാല്‍ കേസില്‍ ഒന്നാം പ്രതിയായ ശിവകുമാറിന് അനധികൃതസ്വത്തില്ലെന്നാണ് കണ്ടെത്തല്‍. മന്ത്രിയായിരുന്നപ്പോഴുള്ള വരുമാനത്തിന് അനുസരിച്ചള്ള സ്വത്തേ ഉള്ളൂ. പക്ഷേ ശിവകുമാറിന് നല്‍കിയ ക്ലീന്‍ ചിറ്റ് ഒപ്പമുള്ളവര്‍ക്ക് ഇല്ല. ഡ്രൈവറായിരുന്ന ഷൈജു ഹരന്‍, അടുപ്പക്കാരായ രാജേന്ദ്രന്‍, അഡ്വ ഹരികുമാര്‍ എന്നിവര്‍ക്ക് വരവില്‍ കൂടുതല്‍ സ്വത്തുണ്ടായെന്നാണ് കണ്ടെത്തല്‍. 2011 മെയ് 18 മുതല്‍ 2016 മെയ് 20വരെയുള്ള കാലഘട്ടത്തില്‍ ഓരോരുത്തരും ഉണ്ടാക്കിയ സ്വത്തിനെക്കുറിച്ചാണ് വിജിലന്‍സ് തിരുവനന്തപുരം റെയ്ഞ്ച് അന്വേഷിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനും ശിവകുമാറിന്റെ അടുത്ത അനുയായിയുമായ രാജേന്ദ്രന് ഈ കാലയളിലുണ്ടായിരുന്ന വരുമാനം 12 ലക്ഷത്തിനടുത്താണ്. പക്ഷേ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ ആസ്തി ഒരു കോടിക്ക് മുകളിലാണ്.
.jpg)

