അനധികൃത സ്വത്ത് സമ്പാദന കേസ് ; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

tomin

നാല് വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയുമാണ് ടോമിന്‍ ജെ തച്ചങ്കരിക്ക് വിജിലന്‍സ് കോടതി വിധിച്ച ശിക്ഷ.

കൊച്ചി: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിൽ മോചിതനായി. അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്ക് ലഭിച്ച തടവുശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചതോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിൽ ജസ്റ്റിസ് എ ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്.

കോട്ടയം വിജിലൻസ് പ്രത്യേക കോടതി വിധിച്ച ശിക്ഷാവിധിക്കെതിരെ തച്ചങ്കരി നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.നാല് വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയുമാണ് ടോമിന്‍ ജെ തച്ചങ്കരിക്ക് വിജിലന്‍സ് കോടതി വിധിച്ച ശിക്ഷ.

ഈ ശിക്ഷാവിധിയാണ് ഹൈക്കോടതി മരവിപ്പിച്ചത്. പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നുമാണ് ഉപാധികള്‍. സെപ്റ്റംബര്‍ 18 മുതല്‍ തച്ചങ്കരി പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു. അനുകൂല ഉത്തരവ് വന്നതോടെ രാത്രി 8.50-ഓടെയാണ് ജയില്‍ മോചിനതനായത്.

Tags