കേരളത്തിലെ മഴയെ കുറിച്ച് സഭ നിര്‍ത്തിവെച്ച് ചർച്ച ചെയ്യണം : ലോക സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ബെന്നി ബഹ്നാന്‍ എംപി

google news
lok sabha

ദില്ലി: കേരളത്തിലെ മഴയെ കുറിച്ച് സഭ നിര്‍ത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്. ബെന്നി ബെഹന്നാൻ എംപിയാണ് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് ശക്തമായി തുടരുകയാണ്. തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യതയെന്നാണ് കേന്ദ്ര ജലകമ്മീഷന്‍റെ അറിയിപ്പ്.

മണിമലയാർ നിലവിൽ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താൽ വാമനപുരം , കല്ലട, കരമന അച്ചൻകോവിൽ, പമ്പ നദികളിൽ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്രജലകമ്മീൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് പറഞ്ഞു.

Tags