ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത; 21കാരൻ കുഴഞ്ഞുവീണ് മരിച്ചു
ആദ്യം ഒരു പഫ്സ് കഴിച്ചു. പിന്നീട് ഉപ്പുമാവ് കഴിച്ചു. എന്നാല്‍ ഉപ്പുമാവ് കഴിക്കുന്നതിനിടെ പെട്ടെന്ന് ആന്റോണ്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.
കൊച്ചി : ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരൻ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി മുനമ്പം കുറുപ്പശ്ശേരി സ്വദേശി അജിയുടെ മകൻ ആന്റോണ്‍ ആണ് മരിച്ചത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.
ഇന്നലെ രാവിലെ പള്ളിയില്‍ പോയതിന് ശേഷം ആന്റോണ്‍ വീട്ടിലേക്ക് വന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരുന്നാണ് ഭക്ഷണം കഴിച്ചത്. ആദ്യം ഒരു പഫ്സ് കഴിച്ചു. പിന്നീട് ഉപ്പുമാവ് കഴിച്ചു. എന്നാല്‍ ഉപ്പുമാവ് കഴിക്കുന്നതിനിടെ പെട്ടെന്ന് ആന്റോണ്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.
tRootC1469263">എന്താണെന്ന് ആദ്യം വീട്ടുകാർക്ക് മനസിലായില്ല. പിന്നാലെ യുവാവ് കുഴഞ്ഞുവീണു. തുടർന്ന് വീട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായിരുന്നു ആന്റോണ്‍.
.jpg)


