ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

No increase in state welfare pension amount
No increase in state welfare pension amount

62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും. 26 ലക്ഷത്തിലേറെ പേർക്കാവും ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തുക

തിരുവനന്തപുരം: ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി 831 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും. 26 ലക്ഷത്തിലേറെ പേർക്കാവും ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തുക.മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ 8.46 ലക്ഷം പേർക്ക്‌ നൽകേണ്ടത്‌.

tRootC1469263">

ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ് ചെയ്യേണ്ടത്.

Tags