ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരെ സസ്പെൻ്റ് ചെയ്തു

Directors caught with hybrid cannabis suspended
Directors caught with hybrid cannabis suspended

കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകർക്ക് സസ്പെൻഷൻ. ഡയറക്ടേഴ്സ് യൂണിയൻ ആണ് നടപടിയെടുത്തത്. സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവരാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

tRootC1469263">

ഛായാഗ്രഹകൻ സമീർ താഹിറിന്റെ ഫ്‌ളാറ്റിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് എക്‌സൈസ് സംഘം രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇവരെ വിട്ടയക്കുകയായിരുന്നു.

Tags