സംവിധായകന്‍ ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജി വെച്ചു

ashiq abu
ashiq abu

കൊച്ചി: സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ 'ഫെഫ്ക'യില്‍നിന്ന് രാജിവെച്ച് സംവിധായകന്‍ ആഷിഖ് അബു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് രാജിക്കത്ത് അയച്ചു. കാപട്യം നിറഞ്ഞവരാണ് 'ഫെഫ്ക'യുടെ നേതൃത്വത്തിലുള്ളതെന്ന് ആരോപിച്ചാണ് ആഷിക് അബുവിന്റെ രാജി.

Also read: ലൈംഗികാതിക്രമത്തിൽ പരാതി നല്‍കിയതിന് ഫെഫ്ക ഭാരവാഹികള്‍ ഭീഷണിപ്പെടുത്തി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് 

നേരത്തെ ഫെഫ്ക നേതൃത്വത്തെ ആഷിഖ് അബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ ആഷിഖ് അബുവിനെതിരെ ഫെഫ്കയും രംഗത്തെത്തി. തുടര്‍ന്നാണ് ആഷിഖ് അബു രാജി വെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഫെഫ്കയിൽ നിന്നുള്ള ആദ്യ രാജിയാണിത്.