ലൈംഗികാതിക്രമത്തിൽ പരാതി നല്‍കിയതിന് ഫെഫ്ക ഭാരവാഹികള്‍ ഭീഷണിപ്പെടുത്തി; മേക്കപ്പ് ആര്‍ട്ടിസ്റ്റ്
Aug 30, 2024, 10:32 IST
തൃശ്ശൂര്‍: തനിക്ക് നേരേയും സിനിമാ സെറ്റില്‍ വച്ച് ലൈംഗികാതിക്രമമുണ്ടായെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. സംഭവത്തിന് പിന്നാലെ ഫെഫ്കയില്‍ പരാതി നല്‍കിയപ്പോള്‍ ഭാരവാഹികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.
Also read: ലൈംഗീക അതിക്രമം ; നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്
തൃശ്ശൂര്‍ സ്വദേശിയായ വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ആരോപണം ഉന്നയിച്ചത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാജി പുല്‍പ്പള്ളിയ്‌ക്കെതിരേയാണ് യുവതിയുടെ ആരോപണം. കൂടുതല്‍ അവസരം ലഭിക്കണമെങ്കില്‍ വീഡിയോ കോള്‍ ചെയ്യണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു.