സംവിധായകൻ ആഷിഖ് അബുവിന്റെ രാജി : ചുട്ട മറുപടിയുമായി ഫെഫ്ക

director Ashiq Abu resignation Fefka  reply
director Ashiq Abu resignation Fefka  reply
മനസില്ലാമനസ്സോടെ അയച്ച 92500/- ( തൊണ്ണൂറ്റി രണ്ടായിരത്തി അഞ്ഞൂറ് ) ( cheque no :|8098|  dt : m4-3-2012 ) രൂപയുടെ ചെക്ക് യാതൊരു പരിഭവുമില്ലാതെ യൂണിയൻ അദ്ദേഹത്തിന് തിരിച്ചയച്ചു കൊടുത്തു.

കൊച്ചി:  സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഫെഫ്കയുടെ  നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു. നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നതായി അറിയിച്ച് ആഷിഖ് അബു ഫെഫ്കയിൽനിന്നു രാജിവച്ചിരുന്നു. എന്നാൽ  അദ്ദേഹത്തിന് ചുട്ട മറുപടിയുമായി ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ രംഗത്തെത്തിയിക്കുകയാണ്.

 ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു രാജി രാജി. എന്നാൽ ആഷിഖ് അബുവിന് മറുപടിയുമായി ഫെഫ്ക രംഗത്തെത്തിയിരിക്കുകയാണ്. എന്നോ പൊളിഞ്ഞു പോയ വാദങ്ങളാണ്  ഇന്നും അദ്ദേഹം ആവർത്തിക്കുന്നത്. അതിൽ നിന്ന് തന്നെ, സംഘടനയുമായുള്ള അദ്ദേഹത്തിന്റെ വിയോജിപ്പ് ആശയപരമല്ലെന്നും, തികച്ചും വ്യക്തിപരമായ എതോ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും വ്യക്തമാണെന്നും ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.


വാർത്താക്കുറിപ്പിന്റെ പൂർണ രൂപം

 ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ പത്രക്കുറിപ്പ് ----- 30-8-2024
--------------------------
കൊച്ചി : ശ്രീ. ആഷിഖ് അബു ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളിൽ നിന്നറിയുന്നു. ശ്രീ.ആഷിഖ് അബുവിന്  നിർമ്മാതാവിൽ നിന്ന് കിട്ടാനുള്ള പ്രതിഫല തുക വാങ്ങിക്കൊടുത്തതിന്, അദ്ദേഹത്തിനോട്  ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ജന:സെക്രറ്ററിയായിരുന്ന ശ്രീ.സിബി മലയിൽ 20% കമ്മീഷൻ ആവശ്യപ്പെട്ടു എന്നൊരു വ്യാജ ആരോപണം 2018 ൽ ആഷിഖ് അബു ഒരു അച്ചടി മാധ്യമത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നടത്തിയിരുന്നു. ഫെഫ്കക്കെതിരെ മീഡിയയിലൂടെ നടത്തിയ ഈ കെട്ടിച്ചമച്ച ആരോപണത്തെ  തെളിവ് നിരത്തി സംഘടന അന്ന് നിർവ്വീര്യമാക്കിയതാണ്. താഴെ കൊടുത്തിട്ടുളള ലിങ്ക് കാണുക:

Also Read: - മുകേഷിനെ സിപിഎം രാജിവെപ്പിക്കാത്തതിന് കാരണം പേടി, കൊല്ലത്ത് ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ തോല്‍വി ഉറപ്പെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്, മണ്ഡലത്തിലെ കണക്കുകള്‍ ഇതാ

എന്നോ പൊളിഞ്ഞു പോയ വാദങ്ങളാണ്  ഇന്നും അദ്ദേഹം ആവർത്തിക്കുന്നത്. അതിൽ നിന്ന് തന്നെ, സംഘടനയുമായുള്ള അദ്ദേഹത്തിന്റെ വിയോജിപ്പ് ആശയപരമല്ലെന്നും, തികച്ചും വ്യക്തിപരമായ എതോ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും വ്യക്തമാണ്.

ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും വലിയ സാമ്പത്തിക  പ്രയാസമനുഭവിച്ച  സംഘടനയുടെ തുടക്ക കാലത്ത് സംഘടന ഇടപെട്ട് സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുമ്പോൾ ആയതിന്റെ  10%, അംഗങ്ങൾ പ്രവർത്തന ഫണ്ടിലേക്ക് സ്വമനസ്സാലെ സംഭാവനയായി നൽകുന്ന ഇന്ത്യയിലെ മറ്റ് ചലച്ചിത്ര തൊഴിലാളി ഫെഡറേഷനുകൾ അനുവർത്തിച്ചു പോരുന്ന ട്രേഡ് യൂണിയൻ രീതി ഫെഫ്കയും അവലംബിച്ചിരുന്നു .  

ashiq  abu

അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ മറ്റെല്ലാ ട്രേഡ് യൂണിയനുകളും അനുവർത്തിക്കുന്ന ഈ രീതി  അംഗങ്ങൾക്കിടയിൽ ചർച്ച ചെയ്ത് അഭിപ്രായ ഏകീകരണമുണ്ടാക്കിയ ശേഷമാണ് ഫെഫ്കയും സ്വീകരിച്ചത് . എന്നാൽ തർക്കം പരിഹരിക്കപ്പെട്ടതിനു ശേഷം ശ്രീ. ആഷിഖ് അബു
ശ്രീ.സിബി മലയിലിനെ ഫോണിൽ വിളിച്ച്‌‌  അങ്ങേയറ്റം അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു.

ഈ ഇനത്തിൽ കൊടുക്കുന്ന സംഭാവന യൂണിയൻ ചിലവഴിക്കുന്നത്‌ തൊഴിലും വരുമാനവുമില്ലാത്ത അംഗങ്ങൾക്ക്‌ നൽകുന്ന പെൻഷനും ചികിത്സാ-മരണാനന്തര സഹായങ്ങൾക്കും ആണെന്നുള്ള തിരിച്ചറിവുണ്ടായിട്ടും ഫെഫ്ക ഇടപെട്ട്‌ വാങ്ങിക്കൊടുത്ത തുകയിൽ നിന്നും ഒരു രൂപാ പോലും പൂർണ്ണ മനസ്സോടെ സംഭാവന ചെയ്യാൻ അദ്ദേഹം തയ്യാറായില്ല അതുകൊണ്ട്‌ തന്നെ, ശ്രീ . ആഷിഖ് അബു മനസില്ലാമനസ്സോടെ അയച്ച 92500/- ( തൊണ്ണൂറ്റി രണ്ടായിരത്തി അഞ്ഞൂറ് ) ( cheque no :|8098|  dt : m4-3-2012 ) രൂപയുടെ ചെക്ക് യാതൊരു പരിഭവുമില്ലാതെ യൂണിയൻ അദ്ദേഹത്തിന് തിരിച്ചയച്ചു കൊടുത്തു. ഈ വിഷയത്തിൽ, 2018-ൽ തന്നെ അദ്ദേഹത്തിന് ഒരു കാരണം കാണിക്കൽ നോട്ടിസ് കൊടുത്തിട്ടുണ്ടെങ്കിലും അദ്ദേഹം നാളിതുവരെ പ്രതികരിച്ചിട്ടില്ല. 

fefka

Also Read: - വേണോ ഇത്തരം ന്യൂജെന്‍ വിവാഹങ്ങള്‍, ഇനി ഈ കല്യാണങ്ങള്‍ക്ക് പങ്കെടുക്കില്ലെന്നും മുരളി തുമ്മാരുകുടി

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ വാർഷിക വരിസംഖ്യയായ 500 രൂപ കഴിഞ്ഞ 8 വർഷമായി ആഷിഖ് അബു അടച്ചിട്ടില്ല. 2024 ലെ നിയമാവലി ഭേദഗതി പ്രകാരം 6 വർഷത്തിൽ കൂടുതൽ വരിസംഖ്യ കുടിശ്ശികയുള്ളവർ അംഗത്വം പുതുക്കാനാവാത്ത വിധം സംഘടനയിൽ നിന്ന് പുറത്താകും . അത്തരം വ്യക്തികൾക്ക് ‌ കുടിശിക അടക്കാൻ ഒരവസരം കൂടി നൽകണമെന്ന ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയന്റെ  സമീപനമറിഞ്ഞ ശ്രീ.ആഷിഖ് അബു കുടിശിക തുക പിഴയും ചേർത്ത് 5000 രൂപ, ഡയറക്റ്റേഴ്സ് യൂണിയനിൽ 12.08.2024 ന് അടച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ അംഗത്വം പുതുക്കൽ, യൂണിയന്റെ  അടുത്ത എക്സിക്യുട്ടീവ് കമ്മിറ്റി ചർച്ച ചെയ്യാനിരിക്കെയാണ്, ഇന്ന്, ശ്രീ.ആഷിഖ് അബുവിന്റെ  രാജിവാർത്ത മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ദീർഘകാലം സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും സംഘടനയിൽ നിന്നും വിട്ടുനിന്നൊരാൾ 12-8-24 ന് അംഗത്വം പുതുക്കുന്നതിന് അപേക്ഷിച്ചതിന്  ശേഷം ഇപ്പോൾ രാജി വാർത്ത പ്രഖ്യാപിക്കുന്നത് വിചിത്രമായി തോന്നുന്നു . തുടർന്ന് ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്നും, അദ്ദേഹം ഫെഫ്കയിലടച്ച തുക, തിരികെ അയച്ചു കൊടുക്കുവാനും  ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ തീരുമാനിച്ചിരിക്കുന്നു.
വിശ്വാസപൂർവ്വം ,
രൺജി പണിക്കർ 
പ്രസിഡന്റ് .
ജി എസ് വിജയൻ ,
ജനറൽ സെക്രട്ടറി .