കോഴിക്കോട് ഐഐഎമ്മിൽ ഡിപ്ലോമ ഇൻ മാനേജ്മെന്റ്; അപേക്ഷിക്കാം

apply now
apply now

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്  കോഴിക്കോട്,ഒരുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് പ്രോഗ്രാം (ഡിഎംപി) പ്രവേശനത്തിന് അപേക്ഷിക്കാം. വര്‍ക്കിങ് പ്രൊഫഷണലുകള്‍, മാനേജര്‍ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍, ഓണ്‍ട്രപ്രനേര്‍, തുടങ്ങിയവരെ ലക്ഷ്യമിട്ടു നടത്തുന്ന പ്രോഗ്രാം ഓണ്‍ലൈന്‍ സെഷനുകള്‍, ഇന്‍-കാംപസ് മൊഡ്യൂളുകള്‍ എന്നിവ അടങ്ങുന്നതാണ്.

സവിശേഷതകള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫിന്‍ടെക്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ വ്യാവസായിക പ്രസക്തിയുള്ള ഇലക്ടീവുകള്‍ ഉള്‍പ്പെടുന്ന അംഗീകൃത ഡിപ്ലോമ പ്രോഗ്രാമില്‍, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എംബിഎ) ക്രെഡിറ്റ് ട്രാന്‍സ്ഫറിനുളള വ്യവസ്ഥയുമുണ്ട്. 400-ലധികം മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പഠനം, കോഴിക്കോട് ഐഐഎം കാംപസില്‍ അഞ്ച് ദിവസം വീതം നീണ്ടുനില്‍ക്കുന്ന രണ്ട് സന്ദര്‍ശനം, കേസ് സ്റ്റഡീസ്, ഹാന്‍ഡ്‌സ് ഓണ്‍ ടൂള്‍സ്, സിമുലേഷന്‍സ്, നോ-കോഡ് സോഫ്റ്റ്വേര്‍ സൊലൂഷന്‍സ് തുടങ്ങിയവ ഒരുവര്‍ഷത്തെ പ്രോഗ്രാമിന്റെ സവിശേഷതകളാണ്. ഹൈബ്രിഡ് ക്ലാസുകള്‍, ഇ-ട്യൂട്ടോറിയല്‍സ്, ഇ-കണ്ടന്റ്, െറക്കോഡഡ് സെഷനുകള്‍, ഇന്‍-കാംപസ് ഇമേര്‍ഷന്‍ തുടങ്ങിയവ വഴിയാകും പഠനം.

പാഠ്യപദ്ധതി
ഇന്‍ഡസ്ട്രി അഡൈ്വസറി ബോര്‍ ഡ്, പരിചയ സമ്പന്നരായ ഫാക്കല്‍റ്റികള്‍ എന്നിവര്‍ രൂപപ്പെടുത്തിയ പാഠ്യപദ്ധതിയില്‍, അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് തിയറികള്‍, അവശ്യം വേണ്ട സോഫ്റ്റ് സ്‌കില്‍സ്, പുതിയ ടെക്‌നോളജികള്‍, പ്രായോഗിക ബിസിനസ് സ്‌കില്‍സ് എന്നിവ ഉള്‍പ്പെടും. പ്രായോഗിക അറിവ് നേടുന്നതിനായി ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂ കേസുകള്‍, കോഴിക്കോട് ഐഐഎം വികസിപ്പിച്ച ബിസിനസ് കേസുകള്‍ തുടങ്ങിയവയുടെ പഠനങ്ങളും ഉണ്ടാകും.

ഫൗണ്ടേഷണല്‍/കോര്‍ കോഴ്‌സുകളില്‍, ഇക്കണോമിക്‌സ് ഫോര്‍ മാനേജേഴ്‌സ്, മാനേജീരിയല്‍ കമ്യൂണിക്കേഷന്‍സ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഓപ്പറേഷന്‍സ് റിസര്‍ച്ച്/ഡിസിഷന്‍ സയന്‍സ്/പ്രിസ്‌ക്രിപ്റ്റീവ് അനാലിസിസ്, േഡറ്റാ അനാലിസിസ്, ബിസിനസ് ലോ, സൊസൈറ്റി ആന്‍ഡ് ബിസിനസ് തുടങ്ങിയവ ഉള്‍പ്പെടും. പ്രോഗ്രാം ഫീ 7,60,000 രൂപയാണ് (ജിഎസ്ടി പുറമേ). മൂന്നു ഗഡുക്കളായി നല്‍കണം. പഠിതാക്കള്‍ക്ക് ഐഐഎം കോഴിക്കോട് അലംനൈ സ്റ്റാറ്റസ് ലഭിക്കും.

    യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും ഡിപ്ലോമ. കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
    തിരഞ്ഞെടുപ്പ് : ആപ്ലിക്കേഷന്‍ റിവ്യൂ, ഐഐഎം കോഴിക്കോട് നടത്തുന്ന ഡിപ്ലോമ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐഎംഎം ഡിഎംഎടി), ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ

    www.iimk.ac.in se ഡിഎംപി ലിങ്ക് വഴി ഏപ്രില്‍ 10 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപ.
    ഡിഎംഎടി ഏപ്രില്‍ 20-ന് നടത്തും. സഹായങ്ങള്‍ക്ക്: 0495 2809558 | dmpadmission@iimk.ac.in

Tags

News Hub