കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യുണിക്കേഷനിൽ ഡിപ്ലോമ ഇന്‍ ഫോട്ടോ ജേണലിസം; സ്‌പോട്ട് അഡ്മിഷന്‍ 13ന്
Mar 5, 2026, 19:10 IST
എറണാകുളം: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യുണിക്കേഷൻ ഡിപ്ലോമ ഇന്‍ ഫോട്ടോ ജേണലിസം 16-ാം ബാച്ച് കോഴ്‌സിലേക്ക് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്പര്യമുള്ളവർ 13നു മുന്‍പ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ (എസ്എസ്എല്‍സി, പ്ലസ് ടു) ആധാര്‍ കാര്‍ഡ്, എന്നിവയുടെ അസ്സലും, കോപ്പിയും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ കാക്കനാടുള്ള കേരള മീഡിയ അക്കാദമി ആസ്ഥാന മന്ദിരത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0484 2422275, 8281360360.
tRootC1469263">.jpg)


