തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു ; നടി വിചാരണ കോടതിയില്‍ നല്‍കിയ മൊഴിയിങ്ങനെ
നടിയെ അതിക്രമിച്ച കേസില്‍ നാളെ വിധി വരാനിരിക്കെയാണ് വിചാരണ വേളയിലെ കൂടുതല്‍ മൊഴികള്‍ പുറത്തുവന്നിരിക്കുന്നത്
ബലാത്സംഗത്തിനിരയായ നടി വിചാരണ കോടതിയില്‍ നല്‍കിയ മൊഴി പുറത്ത്. 2012 മുതല്‍ നടന്‍ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നു എന്നും മഞ്ജുവുമായുളള വിവാഹബന്ധം തകര്‍ത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നു, 2012 ലെ ലണ്ടന്‍ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു, കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് താന്‍ മറുപടി നല്‍കി, തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു എന്നുമാണ് അതിജീവിതയുടെ മൊഴി.
tRootC1469263">കൂടാതെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ സമയത്ത് ദിലീപ് തന്നോട് സംസാരിച്ചിരുന്നില്ലെന്നും ദിലീപുമായുളള പ്രശ്‌നം പറഞ്ഞുതീര്‍ക്കണമെന്ന് സിനിമാ മേഖലയിലുളള പലരും തന്നോട് പറഞ്ഞിരുന്നു എന്നും അതിജീവിതയുടെ മൊഴിയില്‍ പറയുന്നു.
നടിയെ അതിക്രമിച്ച കേസില്‍ നാളെ വിധി വരാനിരിക്കെയാണ് വിചാരണ വേളയിലെ കൂടുതല്‍ മൊഴികള്‍ പുറത്തുവന്നിരിക്കുന്നത്
.jpg)

