വിവാദങ്ങൾക്കിടെ എറണാകുളത്തപ്പൻ ക്ഷേത്രപരിപാടിയിൽ നിന്ന് പിന്മാറി നടൻ ദിലീപ് ; പിന്മാറിയത് കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ
ആലുവ: എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ നടൻ ദിലീപിനെ ക്ഷണിച്ചതിനെ ചൊല്ലി വിവാദം. പരിപാടിയിൽ നിന്ന് ദിലീപ് പിന്മാറി .ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപ് പിന്മാറിയത്. ദിലീപിനെ പങ്കെടുപ്പിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ എതിർപ്പുണ്ടായിരുന്നു . വിവാദം ഉണ്ടാക്കേണ്ടെന്ന് ദിലീപ് പറഞ്ഞതായി ക്ഷേത്രം ഭാരവാഹി പ്രസിഡന്‍റ് പറഞ്ഞു.
tRootC1469263">
കഴിഞ്ഞ ദിവസം ദിലീപിന്‍റെ സിനിമ പ്രദർശിപ്പിച്ചതിന്‍റെ പേരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കമുണ്ടായിരുന്നു. തിരുവനന്തപുരം - തൊട്ടിൽപാലം റൂട്ടിലോടുന്ന ബസിലാണ് തർക്കമുണ്ടായത്.പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ.ശേഖറാണ് ബസിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തതോടെയാണ് തർക്കമുണ്ടായത്. പ്രതിഷേധത്തിന് പിന്നാലെ കണ്ടക്ടർ സിനിമ ഓഫ് ചെയ്തതായി യാത്രക്കാരി പറഞ്ഞു.
ജനുവരി 23നാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം 6.30 നടത്താനാണ് തീരുമാനിച്ചിരുന്നത്.
.jpg)


