ചേര്‍ത്തല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസുകളില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചു വിറ്റ സംഭവം ; മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

140 people board a bus that can accommodate 64 people, KSRTC employees say workload and working hours have increased

ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണ വിഭാഗം ഡീസല്‍ കളളന്‍മാരെ കണ്ടെത്തിയത്.

ആലപ്പുഴ ചേര്‍ത്തല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസുകളില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചു വിറ്റ സംഭവത്തില്‍ മൂന്നു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മോഷണവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പൊലീസിനും പരാതി നല്‍കി. ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണ വിഭാഗം ഡീസല്‍ കളളന്‍മാരെ കണ്ടെത്തിയത്. മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരായ കണ്ണന്‍, ശരത്, ജയേഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

സര്‍വീസ് കഴിഞ്ഞെത്തുന്ന ബസുകളില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചവരെ കഴിഞ്ഞ ദിവസമാണ് സ്റ്റിംഗ് ക്യാമറ ഓപ്പറേഷനിലൂടെ കെഎസ്ആര്‍ടിയിലെ ആഭ്യന്തര അന്വേഷണ സംഘം പിടികൂടിയത്.


ആഭ്യന്തര അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി ബസുകളില്‍ ഒളി ക്യാമറ സ്ഥാപിച്ചാണ് ഡീസല്‍ മോഷണം കണ്ടെത്തിയത്. ബസുകളുടെ മൈലേജ് കുറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിദിനം പത്ത് മുതല്‍ ഇരുപത്തിയഞ്ച് ലിറ്റര്‍ ഡീസല്‍ വരെ ബസുകളില്‍ നിന്ന് ചോര്‍ത്തുന്നതായി കണ്ടെത്തിയത്. ഏറെ നാളായി മോഷണം തുടങ്ങിയിട്ടെന്നാണ് അനുമാനം. എടിഒ നല്‍കിയ പരാതിയില്‍ ചേര്‍ത്തല പൊലീസ് ഉടന്‍ കേസെടുക്കും.

Tags