അരിക്കൊമ്പനായി പണം പിരിച്ചിട്ടില്ല, തന്നെയും മീരാ ജാസ്മിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍

google news
ari komban

അരിക്കൊമ്പന്റെ പേരില്‍ പണം പിരിച്ചിട്ടില്ലെന്ന് കെയര്‍ ആന്റ് കണ്‍സേണ്‍ ഫോര്‍ അനിമല്‍സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ സാറാ റോബിന്‍. തനിക്കെതിരെ കേസ് നല്‍കിയ അഡ്വ. ശ്രീജിത്ത് പെരുമന തന്നെയും സഹോദരി മീര ജാസ്മിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും സാറ പ്രതികരിച്ചു.

കെയര്‍ ആന്റ് കണ്‍സേണ്‍ ഫോര്‍ അനിമല്‍സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് ഇയാള്‍ പരാതി നല്‍കിയത്. ഗ്രൂപ്പ് വഴി പണപ്പിരിവ് നടത്തിയിട്ടില്ല. അരിക്കൊമ്പനായി ആരുടെയും പക്കല്‍ നിന്ന് പണം വാങ്ങിയിട്ടില്ല.
കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും തനിക്കെതിരെ പരാതി ലഭിച്ചിട്ടില്ല. ഗ്രൂപ്പ് തുടങ്ങിയ അന്ന് മുതല്‍ തന്നെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കുകയാണ് ഇയാളുടെ ലക്ഷ്യം. കെയര്‍ ആന്റ് കണ്‍സേണ്‍ ഫോര്‍ അനിമല്‍സ് സൊസൈറ്റി രൂപീകരിക്കാന്‍ പോകുകയാണ്.
നിലവില്‍ ഒമ്പതിനായിരത്തോളം അംഗങ്ങളുണ്ട്. ഈ ഗ്രൂപ്പിനെ തകര്‍ക്കുകയാണ് ലക്ഷ്യം. ആര് പണം തന്നു, ആരുടെ അക്കൗണ്ടില്‍ നിന്ന് പണം വന്നു എന്ന് ആരോപണം ഉന്നയിച്ചവര്‍ തന്നെ പറയട്ടെ എന്നാണ് സാറ പറയുന്നത്.

Tags