പിഎം ശ്രീയില്‍ ഒപ്പിട്ട ദിവസം അങ്ങയുടെ നാവ് ഉളുക്കി ഇരിക്കുകയായിരുന്നോ?'; എം സ്വരാജിന് മറുപടിയുമായി അബിന്‍ വര്‍ക്കി
പാര്‍ട്ടി പോലും അറിയാതെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആശിര്‍വാദത്തോടുകൂടി ഗവര്‍ണറും മുഖ്യമന്ത്രിയുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയ ദിവസം അങ്ങയുടെ പേനയുടെ മഷി തീര്‍ന്നിരുന്നോ?
മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂറുമാറി ബിജെപി ഭരണം പിടിച്ച വിഷയത്തിലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന്റെ പ്രതികരണത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി
അബിന്‍ വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
tRootC1469263">ശ്രീ എം.സ്വരാജ് ഇന്ന് കാലങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ബി.ജെ.പി ബാന്ധവം പറയാന്‍ വേണ്ടി പോസ്റ്റുമായി വന്നതു കണ്ടു. അദ്ദേഹം മറ്റത്തൂര്‍ പഞ്ചായത്തിലെ വിഷയം ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസും ബിജെപിയും ബന്ധമുണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത്.
എന്താണ് മറ്റത്തൂരിലെ യാഥാര്‍ത്ഥ്യം?
ആ പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആകെ സിപിഎം അല്ലാതെ ഭരിക്കപ്പെട്ടത് 2000 മുതല്‍ 2002 വരെയുള്ള യുഡിഎഫ് ഭരണമാണ്. 2003ല്‍ വിമത കോണ്‍ഗ്രസ് അംഗങ്ങളെ കൂട്ടി എല്‍ ഡി എഫ് ഭരണം ആട്ടിമറിച്ചു.
2025ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം കക്ഷിനില ഇങ്ങനെയാണ്.
യു ഡി എഫ് - 8
എല്‍ ഡിഎഫ് -10
യുഡിഎഫ് വിമതര്‍ - 2
ബി ജെ പി - 4
വര്‍ഷങ്ങള്‍ക്കുശേഷം ഭരണം പിടിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. അങ്ങനെ യുഡിഎഫ് വിമതരേയും ഒപ്പം ചേര്‍ത്ത് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തീരുമാനമെടുത്തു. യുഡിഎഫ് വിമതനും മുന്‍ പ്രതിപക്ഷ നേതാവുമായ ഔസേപ്പച്ചനെ പ്രസിഡന്റ് ആക്കാനാണ് തീരുമാനമെടുത്തത്. പക്ഷേ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേന്നാള്‍ രാത്രി സിപിഐഎമ്മിന്റെ ജില്ലാ നേതൃത്വം പണക്കെട്ടുകളുമായി വന്ന് ഔസേപ്പച്ചനെ വലയില്‍ വീഴ്ത്തി. അങ്ങനെ രാവിലെ ഔസേപ്പച്ചന് വോട്ട് ചെയ്യാന്‍ വന്ന യുഡിഎഫ് അംഗങ്ങള്‍ കാണുന്നത് സിപിഎമ്മിന്റെ പ്രൊട്ടക്ഷനില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ വരുന്ന ഔസേപ്പച്ചനെയാണ്. സ്വഭാവികമായി ടെസി ജോസഫ് എന്ന മറ്റൊരു വിമതയെ സ്ഥാനാര്‍ഥി ആക്കാന്‍ യു ഡി എഫ് തീരുമാനിക്കുന്നു. ആ തീരുമാനത്തെ ബിജെപിയുടെ 4 അംഗങ്ങള്‍ ഇങ്ങോട്ട് പിന്തുണക്കുന്നു.
ഇതാണ് ഉണ്ടായത്.
പക്ഷേ ഇന്ന് രാവിലെ മുതല്‍ കറങ്ങിയ വാര്‍ത്ത. 8 കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു എന്നാണ്.
ഒരാളെങ്കിലും ബിജെപി യില്‍ ചേര്‍ന്നോ?
ഇല്ല.
ആരെങ്കിലും ചേരും എന്ന് പറഞ്ഞോ?
ഇല്ല
ഇവര്‍ ആരെങ്കിലും കോണ്‍ഗ്രസുകാര്‍ അല്ല എന്ന് ഈ നിമിഷം വരെ പറഞ്ഞിട്ടുണ്ടോ?
ഇല്ല
അവരുടെ പ്രശ്നം എന്താണ്?
അത് പാര്‍ട്ടിക്കുള്ളില്‍ നില നിന്ന പ്രശ്നങ്ങളാണ്.
അത് വരും ദിവസങ്ങളില്‍ പരിഹരിക്കാന്‍ പറ്റും.
ഇനി ശ്രീ സ്വരാജിനോടാണ്.
പി എം ശ്രീ യില്‍ ഒപ്പിട്ട ദിവസം അങ്ങയുടെ നാവ് ഉളുക്കി ഇരിക്കുകയായിരുന്നോ?
പാര്‍ട്ടി പോലും അറിയാതെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആശിര്‍വാദത്തോടുകൂടി ഗവര്‍ണറും മുഖ്യമന്ത്രിയുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയ ദിവസം അങ്ങയുടെ പേനയുടെ മഷി തീര്‍ന്നിരുന്നോ?
ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന ബ്രിഡ്ജ് എന്നത് ജോണ്‍ ബ്രിട്ടാസ് ആണ് എന്ന് കേന്ദ്ര മന്ത്രി പറഞ്ഞ ദിവസം അങ്ങേയ്ക്ക് ഫ്ലൂ പിടിച്ചിരുന്നോ?
നാട്ടില്‍ ചില സാമുദായിക നേതാക്കള്‍ ആര്‍എസ്എസിന് നിലമൊരുക്കാന്‍ പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞപ്പോള്‍, അവരെ സ്വന്തം കാറില്‍ കയറ്റി ആനയിച്ച മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അങ്ങ് അന്ധനായിരുന്നോ?
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ഒക്കെ കാര്യം പറയുമ്പോള്‍ ത്രിപുരയിലെ ചുവപ്പ് പാര്‍ട്ടി ഓഫീസുകള്‍ എങ്ങനെ കൂട്ടത്തോടെ കാവി ആയി എന്നും ബംഗാളിലെ ഇന്നത്തെ അവസ്ഥയും, ഗഗന്‍ മര്‍മു തൊട്ട് കണ്ണന്താനം വരെയുള്ളവരെയും ഓര്‍ക്കുന്നതും നല്ലതാണ്.
പിന്നെ ചരിത്രമാണ് പറയാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ 1967ലെ സംയുക്ത വിദായക് ദളും, സിപിഎം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എല്‍ കെ അധ്വാനി പ്രസംഗിക്കുന്ന ചിത്രവും, ഇഎംഎസും എ ബി വാജ്പേയിയും ഒരുമിച്ച് നടത്തിയ ചായ സല്‍ക്കാരങ്ങളും തൊട്ട് ആണവ കരാറില്‍ ഒരുമിച്ചു വോട്ട് ചെയ്തത് വരെ ഓര്‍മ്മിക്കുന്നത് നല്ലതാണ്. താങ്കളുടെ ഈ പോസ്റ്റില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്.
ചരിത്രത്തിലും വര്‍ത്തമാനത്തിലും ആര്‍എസ്എസിന് വിളനിലം ഉണ്ടാക്കാന്‍ വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും കഷ്ടപ്പെട്ട ഒറ്റുകാരുടെ റോളാണ് സിപിഐഎമ്മിന്.
.jpg)


