'മുന്നണിയിലും സര്‍ക്കാരിലും ഏകാധിപത്യം': മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലിലും വിമര്‍ശനം
വെള്ളാപ്പള്ളി നടേശനെ അതിര് വിട്ട് മുഖ്യമന്ത്രി ന്യായീകരിച്ചത് തെറ്റാണെന്ന വിമര്‍ശനവും കൗണ്‍സിലില്‍ ഉയര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. നേരത്തെ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും എക്‌സിക്യൂട്ടീവിലും മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്ക് മേല്‍ സിപിഐഎമ്മിന് നിയന്ത്രണമില്ല എന്ന അതിരൂക്ഷ വിമര്‍ശനമാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിക്ക് മേല്‍ സിപിഐഎമ്മിന് നിയന്ത്രണം ഉണ്ടെങ്കില്‍ വെള്ളാപ്പള്ളി വിഷയത്തില്‍ തിരുത്തിയെനെ എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ അതിര് വിട്ട് മുഖ്യമന്ത്രി ന്യായീകരിച്ചത് തെറ്റാണെന്ന വിമര്‍ശനവും കൗണ്‍സിലില്‍ ഉയര്‍ന്നു.
tRootC1469263">മുഖ്യമന്ത്രിയുടെ ഏകാധിപത്യം സര്‍ക്കാരിലും മുന്നണിയിലുമുണ്ടെന്ന വിമര്‍ശനവും സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നു. സിപിഐ തിരുത്തല്‍ ശക്തിയാകണം എന്ന ആവശ്യവും ചില അംഗങ്ങള്‍ ഉയര്‍ത്തി. തോല്‍വിയേക്കാള്‍ പ്രശ്‌നമാണ് ഇടത് നയവ്യതിയാനം എന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. മത നേതാക്കളോട് പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിക്കുന്നത് തെറ്റാണെന്നും സംസ്ഥാന കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു.
നേരത്തെ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന എക്‌സിക്യൂട്ടീവിലും മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചില കാര്യങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടായിരുന്നുവെന്ന വിമര്‍ശനം ഈ യോ?ഗങ്ങളില്‍ ഉയര്‍ന്നിരുന്നു. വെള്ളാപ്പള്ളി നടേശനോടുള്ള നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടായെന്നും തുടര്‍ച്ചയായി വെള്ളാപ്പള്ളിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും യോ?ഗത്തില്‍ വിമര്‍ശനം ഉണ്ടായി.ശബരിമല തിരിച്ചടിയായി എന്ന അഭിപ്രായവും യോ?ഗങ്ങളില്‍ ഉയര്‍ന്നു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജനങ്ങളുടെ സംശയം ദൂരീകരിക്കാനായില്ല. അറസ്റ്റിലായ സിപിഐഎം നേതാവ് പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതും സംശയം ബലപ്പെടുത്തിയെന്നും വിമര്‍ശനം ഉണ്ടായിരുന്നു. പിഎം ശ്രീയില്‍ ഒപ്പിട്ടത് വിനയായെന്ന കുറ്റപ്പെടുത്തലും യോ?ഗങ്ങളില്‍ ഉയര്‍ന്നു.
.jpg)


