ഡി എച്ച് എസ് സ്ഥലംമാറ്റം; ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവെച്ച് ഹൈക്കോടതി
Updated: Jun 23, 2026, 17:25 IST
ട്രൈബ്യൂണലിൻ്റെ സ്റ്റേ ഉത്തരവ് നടപടി ക്രമങ്ങൾ പാലിക്കാതെയായിരുന്നുവെന്നും പുതിയ ഡി.എച്ച്.എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി
തിരുവനന്തപുരം: ഡി എച്ച് എസ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഡോ. റീനയ്ക്ക് തിരിച്ചടി. സ്ഥലം മാറ്റം തടഞ്ഞ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണലിൻ്റെ സ്റ്റേ ഉത്തരവ് നടപടി ക്രമങ്ങൾ പാലിക്കാതെയായിരുന്നുവെന്നും പുതിയ ഡി.എച്ച്.എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി
ട്രൈബ്രൂണൽ ഉത്തരവ് വന്നതിന് പിന്നാലെ കെ ജെ റീന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെത്തിയെങ്കിലും കസേര വിട്ടുനൽകാൻ താൽക്കാലിക ചുമതല ഏറ്റെടുത്തിരുന്ന ഡോ മീനാക്ഷി തയ്യാറായിരുന്നില്ല. ഹൈക്കോടതി തീരുമാനം വരും വരെ ഓഫീസില്‍ എത്തുമെന്നായിരുന്നു ഡോ. റീനയുടെ പ്രതികരണം.
.jpg)

