ദൃശ്യ കൊലക്കേസ് പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തടവ് ചാടിയിട്ട് ഒരാഴ്ച പിന്നിട്ടു ; അന്വേഷണം മുംബൈയിലേക്കും ഡൽഹിയിലേക്കും

Perinthalmanna Drishya murder case: Accused absconded from Kuthiravattom mental health centre while undergoing treatment

  ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തടവ് ചാടി ഒരാഴ്ച പിന്നിട്ടിട്ടും പോലീസിന് കണ്ടെത്താനായില്ല. ഡിസംബർ മാസാവസാനം ശുചിമുറിയുടെ ഭിത്തി തുരന്ന് പുറത്തുകടന്ന പ്രതി, അയൽസംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

tRootC1469263">

നഗരത്തിലെ 180-ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതിയുടെ അവ്യക്തമായ രൂപം കണ്ടെത്തിയെങ്കിലും റെയിൽവേ സ്റ്റേഷനോ ബസ് സ്റ്റാൻഡോ കേന്ദ്രീകരിച്ച് യാത്ര ചെയ്തതിന് തെളിവുകളില്ല. അതിനാൽ ദീർഘദൂര ചരക്ക് ലോറികളിൽ കയറി ഇയാൾ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത.നേരത്തെ 2022-ലും സമാനമായ രീതിയിൽ കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട വിനീഷിനെ മംഗലാപുരത്ത് നിന്നാണ് പിടികൂടിയത്. ഈ അനുഭവം മുൻനിർത്തി കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags