പിണറായിയോട് ധർമടത്തുകാർ ഒരിക്കലും നന്ദികേട് കാണിക്കരുതായിരുന്നു, സ്വന്തം മണ്ഡലത്തിൽ അദ്ദേഹം താഴെപ്പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല : പി.സി. ജോർജ്

The Dharmadathu people should never have shown ungratefulness to Pinarayi, they never even dreamed that he would lose in his own constituency: P.C. George

 കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ സ്വന്തം മണ്ഡലത്തിന്റെ ജനങ്ങൾ മനസ്സിലാക്കിയില്ലെന്നും ധർമടത്ത് അദ്ദേഹം താഴെപ്പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്നും പി.സി. ജോർജ്. പിണറായിയെ ധർമടത്തെ ജനങ്ങൾ താഴ്ത്തിക്കെട്ടിയതുപോലെ അദ്ദേഹത്തെ തള്ളിക്കളയില്ലെന്നും അത്തരമൊരു ജനവികാരത്തോട് താൻ യോജിക്കുന്നില്ലെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

‘എറ്റവും കൂടുതൽ ആക്ഷേപിച്ചതും ആരോപണങ്ങൾ ഉന്നയിച്ചതും ഞാനാണ്. ആ ഞാൻ തന്നെയാണ് പറയുന്നത് ധർമടത്തുക്കാർ ഒരിക്കലും നന്ദികേട് കാണിക്കരുതായിരുന്നു..എന്താണെങ്കിലും പിണറായി ധർമടത്തിന്റെ നേതാവല്ലേ..’ -അദ്ദേഹം പറഞ്ഞു. ധർമടത്തെ വോട്ടെണ്ണുന്നതിനിടെ പിണറായിയുടെ ലീഡ് കുറഞ്ഞപ്പോഴായിരുന്നു പി.സി. ജോർജിന്റെ ഈ പ്രതികരണം.

നിയമസഭ തെരഞ്ഞടുപ്പിന്‍റെ ഫലങ്ങൾ പുറത്തുവരുമ്പോൾ ധർമടത്തെ എൽ.ഡി.എഫ് സ്ഥാനാർഥി പിണറായി വിജയനും യു.ഡി.എഫ് സ്ഥാനാർഥി അബ്ദുൽ റഷീദും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ആദ്യ ആറു റൗണ്ടുകൾ എണ്ണിക്കിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എതിർ സ്ഥാനാർഥിയേക്കാൾ പിറകിലായിരുന്നു. പിന്നീട് ഏഴാം റൗണ്ട് പൂർത്തിയായപ്പോഴാണ് 1536 വോട്ടുകൾക്ക് പിണറായി മുന്നിലായി. എല്ലാ റൗണ്ടുകളും എണ്ണിത്തീർന്നപ്പോൾ ആകെ 84,504 വോട്ടുകൾ നേടി 14,437 വോട്ടുകളുടെ ഭൂരിപക്ഷവുമായി വിജയിക്കുകയായിരുന്നു. 

Tags