ധനരാജ് വധക്കേസ്: കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു; സാക്ഷികൾ നൽകിയത് കള്ളമൊഴിയെന്ന് പ്രതിഭാഗം അഭിഭാഷകൻ പി. പ്രേമരാജൻ

Dhanraj murder case: Case proved to be fabricated; Defence lawyer P. Premarajan says witnesses gave false statements

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞതായി പ്രതിഭാഗം അഭിഭാഷകൻ അഡ്വ. പി. പ്രേമരാജൻ പ്രതികരിച്ചു. കേസിൽ സാക്ഷികൾ കോടതിയിൽ നൽകിയത് കള്ളമൊഴിയാണെന്നും, വിചാരണക്കോടതി തന്നെ അക്കാര്യം കൃത്യമായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിലെ ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും സാക്ഷിമൊഴികളിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നും കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചിരുന്നു. ഇത് പ്രതിഭാഗം തുടക്കം മുതൽ ഉന്നയിച്ച വാദങ്ങളെ ശരിവെക്കുന്നതാണെന്ന് പ്രേമരാജൻ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടു. നിരപരാധികളായ പ്രവർത്തകരെ കേസിൽ കുടുക്കുകയായിരുന്നുവെന്നതിന്റെ തെളിവാണ് 16 പ്രതികളെ കോടതി വെറുതെവിട്ടതെന്നും, ശിക്ഷിക്കപ്പെട്ട മൂന്ന് പേരുടെ കാര്യത്തിൽ മേൽക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

  അതേസമയം പയ്യന്നൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ടി.പി. ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. എം.വിപിനും, എം. വൈശാഖും സഹോദരങ്ങളാണ്. നാലു മുതൽ 20 വരേയുള്ള പ്രതികളെ വെറുതെവിട്ടു.

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് ആണ് വിധിപറഞ്ഞത്. 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. 12-ാം പ്രതിയായ സി.ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു. 19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. പത്തുവർഷത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്.

Tags