ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ അണികളെ സത്യം ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായി ; സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്
കെ കെ ശൈലജയെ പേരാവൂരില്‍ നിര്‍ത്തിയത് ഒതുക്കാനാണെന്ന പ്രചാരണം തെരഞ്ഞെടുപ്പില്‍ ബാധിച്ചു.
സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മറ്റിയില്‍ ആത്മവിമര്‍ശനവുമായി സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ അണികളെ സത്യം ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്. കെ കെ ശൈലജയെ പേരാവൂരില്‍ നിര്‍ത്തിയത് ഒതുക്കാനാണെന്ന പ്രചാരണം തെരഞ്ഞെടുപ്പില്‍ ബാധിച്ചു. ഈ പ്രചാരണത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ജില്ലയില്‍ മുസ്ലീം വിഭാഗത്തില്‍ നിന്നും സ്ഥാനാര്‍ത്ഥി ഇല്ലാതിരുന്നതും തിരിച്ചടിയായി. പയ്യന്നൂരില്‍ ഏരിയാ കമ്മറ്റിയുടെ വീഴ്ചയും തോല്‍വിക്ക് കാരണമായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മട്ടന്നൂരില്‍ വോട്ട് കുറഞ്ഞതും ഏരിയാ കമ്മറ്റിയുടെ പിടിപ്പുകേടുകൊണ്ടെന്നാണ് വിമര്‍ശനം. ഗ്രൂപ്പ് ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും അതിരൂക്ഷ വിമര്‍ശനം നേരിട്ടു. അതേസമയം, തിരിച്ചടികളുടെ കാരണം ഏരിയാ കമ്മറ്റികളുടെ തലയിലിടുന്നത് ശരിയല്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ക്ക് ശേഷം സിപിഎം സംസ്ഥാന സമിതിയോഗം 22, 23 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. തെറ്റുതിരുത്തല്‍ നടപടികളുടെ വിശദമായ വിലയിരുത്തല്‍ യോഗത്തിലുണ്ടാകും.
.jpg)


