ഐ എ എസ് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് കോളേജിൽ സ്വീകരണവും അഭിനന്ദന ബോർഡും; സംഭവം അന്വേഷിക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് ഡിജിപിയുടെ നിർദ്ദേശം
2014- ൽ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് ഉന്നത റാങ്ക് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ സ്വീകരണം ഏറ്റുവാങ്ങിയ വിദ്യാർഥിനിക്കെതിരെ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോഴിക്കോട് : ഐ എ എസ് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് കോളേജിൽ സ്വീകരണവും അഭിനന്ദന ഫ്ലക്സ് ബോർഡും ഉൾപ്പടെ വച്ച സംഭവത്തിൽ അന്വേഷിക്കുവാൻ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ഡിജിപിയുടെ നിർദ്ദേശം. 2014- ൽ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് ഉന്നത റാങ്ക് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ സ്വീകരണം ഏറ്റുവാങ്ങിയ വിദ്യാർഥിനിക്കെതിരെ
വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
2014ൽ പിജി കോഴ്സിന് പഠിച്ചിരുന്ന വിദ്യാർത്ഥിനി തനിക്ക് സിവിൽ സർവീസ് പരീക്ഷയ്ക്ക് ഉന്നത റാങ്ക് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച രംഗത്ത് വരികയായിരുന്നു. ഇതേ തുടർന്ന് കോളേജ് മാനേജ്മെന്റ് വിദ്യാർത്ഥിനിക്ക് ഊഷ്മളമായ അനുമോദന ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു.
വിദ്യാർത്ഥിനി അനുമോദനം ഏറ്റുവാങ്ങുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്തു.
ദിവസങ്ങൾ കഴിഞ്ഞ് വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കോളേജ് മാനേജ്മെന്റ് കളവാണെന്ന് മനസ്സിലാക്കി അഭിനന്ദനം അറിയിച്ച് ഉയർത്തിയ ഫ്ലക്സ് ബോർഡുകൾ ക്യാമ്പസിൽ നിന്നും റോഡിൽ നിന്നും നീക്കം ചെയ്തിരുന്നു. വിദ്യാർത്ഥിനിയുടെ നടപടി നിയമപരമായി കുറ്റകൃത്യ പ്രവർത്തിയാണ്. ഇതിനെതിരെ വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ചൂണ്ടികാണിക്കുന്നത്. ഇന്നത്തെ കെ.പി.സി.സി. സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ് ആണ് സ്വീകരണം വാങ്ങിയ വിദ്യാർത്ഥിനിയെന്ന വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത് .
.jpg)


