ശബരിമലയില്‍ വീണ്ടും ഭക്തജന തിരക്ക്

Sabarimala Devotees flock to cross one million mark

പുലര്‍ച്ചെ നട തുറന്നത് മുതല്‍ തീര്‍ത്ഥാടകരുടെ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്.

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. ഇന്നലെ 90,000-ഓളം പേര്‍ മല ചവിട്ടി. പമ്പയിലെയും സന്നിധാനത്തെയും തിരക്കനുസരിച്ചാണ് കൂടുതല്‍ പേര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് അനുവദിക്കുക. പുലര്‍ച്ചെ നട തുറന്നത് മുതല്‍ തീര്‍ത്ഥാടകരുടെ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്.

tRootC1469263">

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ദര്‍ശനത്തിനുള്ള തിരക്കു കുറഞ്ഞത്. ശനിയും ഞായറും ഇത് തുടര്‍ന്നു. തീര്‍ഥാടനം തുടങ്ങി 16 ദിവസം പിന്നിടുമ്പോള്‍ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 13.36 ലക്ഷമായി ഉയര്‍ന്നു. എഡിജിപി എസ്.ശ്രീജിത്ത് സന്നിധാനത്ത് എത്തി പൊലീസിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തി.

Tags