'പരമ്പരാഗത കാനന പാത വഴി വരുന്ന ഭക്തർക്ക് വരി നിൽക്കാതെ ദർശനം അനുവദിക്കും' ; ദേവസ്വം പ്രസിഡന്‍റ് പി.എസ് പ്രശാന്ത്

'Devotees coming through the traditional Kanana path will be allowed to have darshan without standing in line';  Devaswom President PS Prashant
'Devotees coming through the traditional Kanana path will be allowed to have darshan without standing in line';  Devaswom President PS Prashant

തീരുമാനം ഈ തീർത്ഥാടനകാലത്ത് നടപ്പിലാക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ്  പി എസ് പ്രശാന്ത് പറഞ്ഞു.

പത്തനംതിട്ട: ശബരിമലയിൽ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നു.പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് വരി നിൽക്കാതെ ദർശനം അനുവദിക്കും.എരുമേലിയിലും പുല്ലുമേട്ടിലും തീർത്ഥാടകർക്ക് പ്രത്യേക എൻട്രി പാസ്സ് നൽകും.തീരുമാനം ഈ തീർത്ഥാടനകാലത്ത് നടപ്പിലാക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ്  പി എസ് പ്രശാന്ത് പറഞ്ഞു.

'Devotees coming through the traditional Kanana path will be allowed to have darshan without standing in line';  Devaswom President PS Prashant

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഇത്തവണ വൻ വർധനയാണുള്ളത്.. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം ഭക്തർ ഇക്കുറി ദർശനത്തിനെത്തി. 22. 7 കോടി രൂപയാണ് ഇത്തവണ അധിക വരുമാനമായി ലഭിച്ചത്. നട തുറന്ന് 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്.

sabarimala

22,67,956 തീർഥാടകരാണ് ഈ സീസണിൽ ഇതുവരെ ദർശനത്തിന് എത്തിയത്. .163, 89,20,204 രൂപയാണ് ഈ സീസണിലെ നടവരവ്. കഴിഞ്ഞ തവണത്തെക്കാൾ 22 കോടി 76 ലക്ഷത്തിൽ കവിയുന്ന അധിക വരുമാനം. അരവണ വിറ്റുവരവിലാണ് വൻ കുതിപ്പ്. കഴിഞ്ഞ വർഷം 65 കോടി രൂപയിലധികം രൂപയുടെ സ്ഥാനത്ത് ഇക്കുറി  82.5 കോടിയിലധികം രൂപയുടെ വിറ്റുവരവ്.അരവണ വിറ്റുവരവിലൂടെ ലഭിച്ചത് കഴിഞ്ഞ വർഷത്തെക്കാൾ 17 കോടിയിലധികം രൂപയാണ്.

Tags