ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ ശ്രീതു; കുറ്റമേറ്റ അമ്മാവന്റെ മൊഴി

Nationwide search; Even when Devendu's body was taken out from the backyard well, 'Mother' remained indifferent
Nationwide search; Even when Devendu's body was taken out from the backyard well, 'Mother' remained indifferent

നേരത്തെ കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടെന്നും പ്രതി ചേര്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ബാലരാമപുരത്ത് രണ്ടര വയസുകാരിയായ ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവാണെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. റൂറല്‍ എസ്.പിക്കാണ് മൊഴി നല്‍കിയത്. ജയില്‍ സന്ദര്‍ശനത്തിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെയും അമ്മാവന്‍ ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു. എന്നാല്‍ ശ്രീതു ഈ ആരോപണം ശക്തമായി നിഷേധിച്ചു. ഹരികുമാര്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

tRootC1469263">

നേരത്തെ കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടെന്നും പ്രതി ചേര്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ താത്കാലികമായി വിട്ടയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത സ്ഥിതി വന്നതോടെ മഹിളാ ജയിലിലേക്ക് മാറ്റുകയായിരുന്നു.

ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ചത്. ആദ്യം കുട്ടിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്. അ?ഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളില്ല, ശ്വാസകോശത്തില്‍ വെള്ളംകയറിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയത് ഹരികുമാറാണെന്ന നിഗമനത്തിലേക്കെത്തുമ്പോഴും കൃത്യത്തിലേക്ക് നയിച്ച കാരണമെന്തെന്നതില്‍ വ്യക്തതയില്ല.

Tags