വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കല്‍ ലക്ഷ്യം: മന്ത്രി ജെ ചിഞ്ചു റാണി

കണ്ണൂർ : കേരളത്തിലെ വികസന ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ബൃഹത്തായ പരിപാടിയാണ് നവകേരള സദസ്സെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മന്ത്രിസഭ ജനങ്ങളെ കാണാന്‍ 140 നിയോജക മണ്ഡലങ്ങളിലേക്ക് നേരിട്ടെത്തുന്ന നവകേരള സദസ്സിന് കേരളം സാക്ഷ്യം വഹിക്കുകയാണ്.
വഴിയോരങ്ങളിലടക്കം ജന ലക്ഷങ്ങളാണ് മന്ത്രിമാരെ വരവേല്‍ക്കാനായി കാത്തുനില്‍ക്കുന്നത്. സമാനതകളില്ലാത്ത വികസനങ്ങള്‍ക്കാണ് കേരളം നേതൃത്വം നല്‍കുന്നത്. സമൂഹത്തില്‍ സ്വന്തമായി വീടില്ലാത്തവരെയും ഭൂമിയില്ലാത്തവരെയും ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാര്‍. ഈ കാലയളവില്‍ 3,40,000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. 3,00,000ല്‍ പരം പട്ടയം വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ലോക ശ്രദ്ധ പിടിച്ച് പറ്റിയ പ്രവര്‍ത്തനം നടത്തി. വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂണിഫോം, പാഠപുസ്തകങ്ങള്‍, ഉച്ച ഭക്ഷണം എന്നിവ നല്‍കി. ഒരു വര്‍ഷം കൊണ്ട് 1,40,000 പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ കേരളത്തില്‍ സാധിച്ചു.
കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി മാറ്റാനുള്ള തീവ്ര ശ്രമങ്ങളാണ് നടക്കുന്നത്. സ്ത്രീ പീഡനങ്ങള്‍ കുറയ്ക്കാനായി വനിത കമ്മിഷന്‍, പിങ്ക് പോലീസ്, ജാഗ്രത സമിതികള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതുപോലെ വിവിധ മേഖലകളില്‍ കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള സമഗ്രമായ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതിന് കരുത്തേകാന്‍ നവകേരള സദസ്സുകള്‍ക്ക് സാധിക്കേണ്ടതുണ്ട് എന്ന് മന്ത്രി പറഞ്ഞു.