ദേവസ്വം മന്ത്രി - ദേവസ്വം പ്രസിഡന്റ് കൂടിക്കാഴ്ച ഉടന്‍

muralidharan

മണ്ഡല മകരവിളക്ക് മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാന്‍ ഇന്ന് ജയകുമാര്‍ മാധ്യമങ്ങളെയും കാണുന്നുണ്ട്.

ശബരിമലയിലെ അരവണ പ്രതിസന്ധിയെച്ചൊല്ലിയുള്ള ഭിന്നതകള്‍ക്കിടെ ദേവസ്വം മന്ത്രി കെ മുരളീധരനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറും തമ്മില്‍ വൈകാതെ കൂടിക്കാഴ്ച നടത്തും. ഇരുവരും മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നത്. അരവണ പ്രതിസന്ധി പരിഹരിക്കാന്‍ എടുത്ത നടപടികളെക്കുറിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മന്ത്രിയോട് വിശദീകരിക്കും. മണ്ഡല മകരവിളക്ക് മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാന്‍ ഇന്ന് ജയകുമാര്‍ മാധ്യമങ്ങളെയും കാണുന്നുണ്ട്.


ദേവസ്വം മന്ത്രി കെ മുരളീധരനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറും തമ്മില്‍ പല വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. തിരുവോണ സദ്യവുമായി ബന്ധപ്പെട്ടു തുടങ്ങിയ തര്‍ക്കം അരവണ പ്രതിസന്ധിയിലേക്ക് എത്തിയപ്പോള്‍ വലിയ ഭിന്നതയായി മാറി. തര്‍ക്കം രൂക്ഷമാകുന്നതിനിടെ ആണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇടപെട്ട് സമവായത്തിന് ശ്രമം നടത്തിയത്. ആദ്യം കെ മുരളീധരനുമായും പിന്നാലെ കെ ജയകുമാറുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

വി ഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കെ ജയകുമാര്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച നടന്നത്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മില്‍ യാതൊരുവിധ വിയോജിപ്പുകളില്ലെന്ന് ജയകുമാര്‍ പ്രതികരിച്ചിരുന്നു.

Tags