തൃക്കാർത്തിക ദിനത്തിൽ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു
Dec 5, 2025, 11:03 IST
വളാഞ്ചേരി : കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ 2026 വർഷത്തെ വർണ്ണാഭമായ ദേവസ്വം കലണ്ടർ തൃക്കാർത്തിക ദിനത്തിൽ പുറത്തിറക്കി. ക്ഷേത്രനടയിൽ വെച്ച് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു കലണ്ടർ പ്രകാശനം നിർവഹിച്ചു.
മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി സി ബിജു, ബോർഡ് മെമ്പർമാരായ കെ സുധാകുമാരി,പ്രജീഷ് തിരുത്തിയിൽ, ഡെപ്യൂട്ടി കമ്മിഷണർ പി ടി വിജയി, അസിസ്റ്റന്റ് കമ്മിഷണർമാരായ ടി ബിനേഷ്കുമാർ, കെ കെ പ്രമോദ് കുമാർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ് രഞ്ജൻ, മാനേജർ കെ ഉണ്ണികൃഷ്ണൻ, എഞ്ചിനീയർ കെ വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
tRootC1469263">.jpg)

