ശബരിമല വലിയ നടപ്പന്തലിൽ ഫാൻ സ്ഥാപിക്കാനൊരുങ്ങി ദേവസ്വം ബോർഡ്
Updated: Nov 21, 2023, 10:46 IST

ശബരിമല: അയ്യപ്പ ദർശനത്തിനായി തീർത്ഥാടകർ ക്യൂ നിൽക്കുന്ന വലിയ നടപ്പന്തലിൽ എല്ലാ ഭാഗത്തും ഫാൻ സ്ഥാപിക്കാൻ തിങ്കളാഴ്ച ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനിച്ചു. വലിയ ലീഫുള്ള (എച്ച്.ഇ.എൽ.എസ്.- റ്റി.എം എസ് എം) ഫാനാണ് സ്ഥാപിക്കുക.
തീർത്ഥാടനം തുടങ്ങുന്നതിന് തൊട്ട് മുൻപ് വലിയ നടപ്പന്തലിൻ്റെ കുറച്ചു ഭാഗത്ത് കാറ്റ് കിട്ടുന്ന രീതിയിൽ മൂന്നെണ്ണം സ്ഥാപിച്ചിരുന്നു. ബാക്കിയുള്ള ഭാഗത്ത് 16 അടി ലീഫിന് വീതിയുള്ള നാലെണ്ണം കൂടി സ്ഥാപിക്കും.
ഒരു ഫാനിന് മൂന്ന് ലക്ഷത്തി എൺപത്തിമൂവായിരത്തി അഞ്ഞൂറ് രൂപയാണ് വില. ഇത്തരത്തിലുള്ള കൂടുതൽ ഫാൻ സ്ഥാപിക്കുന്നതോടെ വലിയ നടപ്പന്തലിൽ തീർത്ഥാടകർ നിൽക്കുന്ന എല്ലാ ഭാഗത്തും കാറ്റ് ലഭ്യമാക്കാൻ കഴിയും.