ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാരക്രിയ ആരംഭിച്ച് ദേവസ്വം; 25 ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ

sabarimala

കൊല്ലൂർ മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ നടത്തി.വാക്ക് ദോഷം മാറാനാണ് കൊല്ലൂരിലെ പൂജകള്‍ നടത്തിയത്.

 

കാസർകോട്: ശബരിമല ക്ഷേത്രത്തിന്‍റെ ദോഷങ്ങൾ മാറാൻ പരിഹാര പൂജകൾ ആരംഭിച്ച് തിരുവതാംകൂർ ദേവസ്വം. മൂകാംബിക ക്ഷേത്രത്തിലും കേരളത്തിലെ 25 ഓളം ക്ഷേത്രങ്ങളിലുമാണ് പ്രത്യേക പൂജകൾ നടത്തുന്നത്.

കൊല്ലൂർ മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ നടത്തി.വാക്ക് ദോഷം മാറാനാണ് കൊല്ലൂരിലെ പൂജകള്‍ നടത്തിയത്. കൊല്ലൂരില്‍ മണി, നാക്ക്, നാരായം എന്നിവ സമര്‍പ്പിച്ച് പൂജ ചെയ്തു.

2018ല്‍ കണ്ടെത്തിയ ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരിഹാര പൂജകള്‍ ചെയ്യുന്നത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ പി എസ് ശാന്തകുമാറിന്റെ നേതൃത്വത്തിലാണ് പരിഹാര ക്രിയകള്‍ നടത്തുന്നത്. കേരളത്തിലെ 25 ക്ഷേത്രങ്ങളിലായിരിക്കും പരിഹാര ക്രിയകള്‍ നടത്തുക.

Tags