നിര്‍മിച്ചുനല്‍കിയ വീടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണം; 'പുനര്‍ജനി'യില്‍ വി ഡി സതീശനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ

v k sanoj

വി ഡി സതീശന്‍ പേടിക്കണമെന്നും ഇവിടുത്തെ കാതലായ പ്രശ്നം ജനപ്രതിനിധിയായ സതീശന്‍ വിദേശത്ത് പോയി പണപ്പിരിവ് നടത്തിയോ എന്നതാണെന്നും വി കെ സനോജ് പറയുന്നു.

പുനര്‍ജനി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ. നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാനാണ് വെല്ലുവിളി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്. വി ഡി സതീശന്‍ പേടിക്കണമെന്നും ഇവിടുത്തെ കാതലായ പ്രശ്നം ജനപ്രതിനിധിയായ സതീശന്‍ വിദേശത്ത് പോയി പണപ്പിരിവ് നടത്തിയോ എന്നതാണെന്നും വി കെ സനോജ് പറയുന്നു.

tRootC1469263">

പിരിവ് നടത്തി എത്ര പണം വന്നു, ഏതെല്ലാം ഇനത്തില്‍ ചിലവഴിക്കപ്പെട്ടു. ഏത് ഏജന്‍സി, ഏത് വര്‍ഷത്തില്‍ ഓഡിറ്റ് ചെയ്തു, ആ പണം ഉപയോഗിച്ച് വീടുകള്‍ വച്ച് നല്‍കിയോ എന്നിവയാണ് ചോദ്യം. അതിന് മറുപടിയായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് 209 വീടുകള്‍ വെച്ച് കൈമാറി എന്നാണ്. ആ വീടുകളുടെ പേരും വിശദാംശങ്ങളും പുറത്തുവിടാന്‍ സതീശനെ വെല്ലുവിളിക്കുന്നുവെന്ന് വി കെ സനോജ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വി കെ സനോജിന്റെ വെല്ലുവിളി.

Tags