ആസ്തികളിലും ബാങ്ക് രേഖകളിലും വിശദമായ പരിശോധന നടക്കും ; സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ഇഡി
May 29, 2026, 07:49 IST
മൊബൈല്‍ ഫോണ്‍ അടക്കമുളള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.
സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ അന്വേഷണം വേഗത്തിലാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മൊബൈല്‍ ഫോണ്‍ അടക്കമുളള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ആസ്തികളിലും ബാങ്ക് രേഖകളിലും വിശദമായ പരിശോധന നടക്കും.
സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം ടി വീണയില്‍ മാത്രം ഒതുങ്ങില്ലെന്നാണ് ഇ ഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ മുഴുവന്‍ പേരിലേക്കും അന്വേഷണം നീളുമെന്നും ഇത് നിലവിലെ മന്ത്രിസഭയിലെ അംഗങ്ങളിലേക്ക് വരെ എത്താന്‍ സാധ്യതയുണ്ടെന്നുമാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
.jpg)

