പ്രതിപക്ഷ ഉപനേതാവിനുള്ള മുറി നിഷേധിച്ചിട്ടില്ല, അർഹതപ്പെട്ട മുറി ഉപനേതാവിന് തന്നെ ലഭിക്കും : സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

Thiruvanchoor

നിയമസഭ മന്ദിരത്തിൽ പ്രതിപക്ഷ ഉപനേതാവിന് മുറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. പ്രതിപക്ഷ ഉപനേതാവിനുള്ള മുറി നിഷേധിച്ചിട്ടില്ലെന്നും അർഹതപ്പെട്ട മുറി ഉപനേതാവിന് തന്നെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എൻ. ബാലഗോപാലിന് നിലവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയർമാൻ എന്ന നിലയിൽ ഒരു മുറിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ, പ്രതിപക്ഷ ഉപനേതാവ് ആരെന്ന കാര്യം പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയാൽ നിലവിലെ പ്രശ്നങ്ങൾ അവസാനിക്കുമെന്നും കൂട്ടിച്ചേർത്തു.

മുറി ആവശ്യപ്പെട്ട് സിപിഎം നൽകിയ അപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സ്പീക്കറുടെ ഈ പ്രസ്താവന. പ്രതിപക്ഷ ഉപനേതാവുമായി ബന്ധപ്പെട്ട വിഷയം എൽഡിഎഫിലെ ആഭ്യന്തര കാര്യമാണെന്നും, പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക കത്ത് ലഭിച്ചാൽ നിമിഷങ്ങൾക്കകം മുറി നൽകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Tags