ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിന് 2.5 ലക്ഷം കൈക്കൂലി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അറസ്റ്റില്‍

cbi

കേസില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലിനെയും പ്രമുഖ സ്വകാര്യ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റിനെയും സിബിഐ അറസ്റ്റ് ചെയ്തു.

ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട അനുമതികള്‍ക്കായി കൈക്കൂലി വാങ്ങിയ കേസില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലിനെയും പ്രമുഖ സ്വകാര്യ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റിനെയും സിബിഐ അറസ്റ്റ് ചെയ്തു. ദില്ലിയിലെ ഡിജിസിഎ ആസ്ഥാനത്തെ എയര്‍വര്‍ത്തിനസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ മുദാവത് ദേവുല, പ്രമുഖ കോര്‍പ്പറേറ്റ് ഗ്രൂപ്പിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായ ഭരത് മാത്തൂര്‍ എന്നിവരാണ് അറസ്റ്റിലായത്.

സ്വകാര്യ എയ്റോസ്പേസ് കമ്പനിക്ക് ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിനായുള്ള അപേക്ഷകളില്‍ അനുകൂലമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ഭരത് മാത്തൂര്‍ വഴി ദേവുല 2.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ശനിയാഴ്ച നടന്ന ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിനെത്തുടര്‍ന്ന് ദില്ലിയിലെ നാല് കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന നടത്തി. പ്രതികളുടെ പക്കല്‍ നിന്ന് 37 ലക്ഷം രൂപ പണമായും സ്വര്‍ണം-വെള്ളി നാണയങ്ങളും ഡിജിറ്റല്‍ ഉപകരണങ്ങളും കണ്ടെടുത്തു. പ്രതികള്‍ തമ്മിലുള്ള ഗൂഢാലോചനയെക്കുറിച്ചും മറ്റ് ഇടപാടുകളെക്കുറിച്ചും സിബിഐ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

Tags