ഡെന്റല്‍ കേളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം ; സമഗ്ര അന്വേഷണം വേണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍

nithin raj

സംഭവത്തില്‍ ജാതി വിവേചനവും വ്യക്തിയാധിക്ഷേപവും ഉള്‍പ്പടെ കുടുംബവും സഹപാഠികളും ചില അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നുണ്ട്. 

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിതിനെ കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ജാതി വിവേചനവും വ്യക്തിയാധിക്ഷേപവും ഉള്‍പ്പടെ കുടുംബവും സഹപാഠികളും ചില അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നുണ്ട്. 


നിതിന്‍ ആത്മഹത്യ ചെയ്യില്ലെന്നും അധ്യാപകരുടെ നിരന്തരമായ മാനസിക പീഡനമാണ് മരണത്തിന് പിന്നിലെന്നും ബന്ധുക്കള്‍ ആരോപിക്കുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്നും മഹിളാ അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags